Susmitha Jagadeesan

Adhyathmikam


Susmitha Jagadeesan

youtube.com/live/-56CNWeiWTs?si=cOBvmNluA9T6fz3E

കർക്കിടക വാവ് ബലി പോലെയുള്ള പിതൃശ്രാദ്ധങ്ങളെക്കുറിച്ച് ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതും, ബലി ഇടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതുമായ ഈ ക്ലാസ്സ് നിങ്ങളെല്ലാവരും കണ്ടിരിക്കേണ്ടതാണ്. മുകളിൽ കൊടുത്ത link ക്ലിക്ക് ചെയ്യുക.

2 months ago (edited) | [YT] | 424

Susmitha Jagadeesan

നാളെ ജൂലൈ 16, കർക്കിടകം ഒന്ന്.

വ്യാസ ഭഗവാൻ സംസ്കൃതത്തിൽ രചിച്ച അധ്യാത്മരാമായണ ഗ്രന്ഥമാണ് എഴുത്തച്ഛൻ മലയാളത്തിലേക്ക് അതേ പേരിൽ തർജ്ജമ ചെയ്തത്. മൂല രാമായണം എഴുതിയ ആദികവിയായ വാല്മീകി മഹർഷി, ശ്രീരാമചന്ദ്രനെ ധർമ്മ മൂർത്തിയായ മര്യാദാപുരുഷത്തമനായി ആണ് വാല്മീകിരാമായണത്തിലുടനീളം വർണിച്ചിരിക്കുന്നത്. എന്നാൽ സാക്ഷാൽ പരബ്രഹ്മം തന്നെ ഒരു മനുഷ്യാവതാരമെടുത്ത് വന്നിരിക്കുന്നു എന്ന രീതിയിലാണ് അദ്ധ്യാത്മരാമായണത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രനെ എഴുത്തച്ഛൻ വർണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ രാമായണകഥാപാത്രങ്ങളിലൂടെ പല ഉപനിഷത്ത് സാരതത്ത്വങ്ങളും ജീവിത സാരോപദേശങ്ങളും ഭംഗിയായി പറഞ്ഞു വെച്ചിരിക്കുന്നു. ഒപ്പം പരമാവധി സ്ഥലങ്ങളിൽ ഭഗവദ് സ്തുതികളും സന്നിവേശിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അർത്ഥമറിഞ്ഞ് പൂർണ്ണ സമർപ്പണത്തോടെ അദ്ധ്യാത്മരാമായണം വായിക്കുകയാണെങ്കിൽ മനസ്സും ശരീരവും ശുദ്ധമായിത്തീരുന്നു. എഴുത്തച്ഛനെ പിന്തുണച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന വള്ളുവക്കോനാതിരിമാരാണ് കർക്കിടകമാസത്തിൽ എല്ലാവരും രാമായണം വായിച്ചിരിക്കണമെന്ന വ്യവസ്ഥ ചെയ്തതെന്ന് പറയപ്പെടുന്നു. ഏവർക്കും രാമായണമാസാശംസകൾ 🙏🙏🙏

3 months ago | [YT] | 1,177

Susmitha Jagadeesan

വിഷുവം അല്ലെങ്കിൽ വിഷുവത് എന്നാൽ സമമായി ഇരിക്കുന്നത് എന്നാണർത്ഥം. രാവും പകലും സമമാകുന്ന ദിവസം. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസം. ഇങ്ങനെയുള്ള ദിവസങ്ങൾ വർഷത്തിൽ രണ്ടുതവണ വരുന്നുണ്ട്. തുലാം 1 ,മേടം 1 ഇവയാണ് ആ രണ്ടുദിവസങ്ങൾ. ഇതിൽ ഏറെ പ്രാധാന്യം ഉത്തരായണത്തിലെ മേടം 1 നാണ്. ഭാരതീയകാലഗണന അനുസരിച്ച് മേട സംക്രമം മുതലാണ് പുതുവർഷം ആരംഭിക്കുന്നത്. ഇതാണ് വിഷുദിവസത്തിന്റെ പ്രത്യേകതകൾ. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു...

1 year ago | [YT] | 1,732

Susmitha Jagadeesan

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🙏

1 year ago | [YT] | 2,086

Susmitha Jagadeesan

എല്ലാവർക്കും നമസ്കാരം 🙏

നാളെ ( നവംബർ 19 ശനിയാഴ്ച ) രാവിലെ ഇന്ത്യൻ സമയം 8:30ന് "ആത്മീയത വ്യക്തിജീവിതത്തിൽ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ലൈവ് സത് സംഗം നടത്താൻ ആഗ്രഹിക്കുന്നു. ഏവർക്കും സ്വാഗതം 🙏🙏🙏

1 year ago | [YT] | 1,680

Susmitha Jagadeesan

എല്ലാവർക്കും നമസ്കാരം 🙏

ദീപാവലി ദിവസമായ നാളെ( 24/10/2022 ) ഇന്ത്യൻ സമയം രാവിലെ 8:30 ന് ലൈവ് ആയിട്ട് ഒരു സത്സംഗം നടത്താമെന്ന് വിചാരിക്കുന്നു. "കർമ്മഫലവും പുനർജന്മവും" എന്ന വിഷയത്തെക്കുറിച്ച് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പങ്കുവയ്ക്കാം. ഏവർക്കും സ്വാഗതം 🙏🙏

1 year ago | [YT] | 2,116

Susmitha Jagadeesan

എല്ലാവർക്കും നമസ്കാരം 🙏

നാളെ വിജയദശമിനാളിൽ (ഒക്ടോബർ 5, 2022) ഒരു സത്സംഗം ലൈവ് ആയി നടത്താൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സമയം രാവിലെ 8:30 ന് തുടങ്ങാമെന്നാണ് കരുതുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നു 🙏🙏🙏

2 years ago | [YT] | 2,732

Susmitha Jagadeesan

നമസ്കാരം ..
ദേവീഉപാസനക്ക് ഉത്തമമായ നവരാത്രിദിവസങ്ങൾ ആരംഭിച്ചു. ഈ ദിവസങ്ങളിൽ കഴിയുന്നത്ര സമയം ദേവിയെ ആരാധിക്കുന്നതിനായി മാറ്റിവെക്കുമ്പോഴാണ് യഥാർത്ഥ ഉപാസന ആകുന്നത്. അതിനായി ദേവീപ്രധാനമായ ഗ്രന്ഥങ്ങളും സ്തോത്രങ്ങളും അർത്ഥമറിഞ്ഞു പാരായണം ചെയ്യാം.
ലളിതാസഹസ്രനാമം
www.youtube.com/playlist?list...
ദേവീമാഹാത്മ്യം
www.youtube.com/playlist?list...
സൗന്ദര്യലഹരി
www.youtube.com/playlist?list...
മഹിഷാസുരമർദിനി സ്തോത്രം
www.youtube.com/playlist?list...
വിവിധസ്‌തോത്രങ്ങൾ
www.youtube.com/playlist?list...

2 years ago | [YT] | 271

Susmitha Jagadeesan

ചെടികൾ തോറും വിവിധ നിറത്തിലും തരത്തിലുമുള്ള പൂക്കൾ വിടർന്ന് ഉല്ലസിക്കുന്ന പൊന്നിൻ ചിങ്ങമാസം.. പ്രകൃതി മുഴുവൻ സന്തോഷത്തിൽ ആറാടുന്നത് കാണുന്ന മനുഷ്യരുടെ ഹൃദയത്തിലും സന്തോഷത്തിന്റെ പൂക്കളം ഒരുങ്ങുന്നു. ഇതിന്റെ പ്രതീകമായി ആഘോഷിക്കുന്ന തിരുവോണം എല്ലാ മലയാളികളെയും ഹൃദയം കൊണ്ട് ഒന്നാക്കുന്നു. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമായ തിരുവോണം ഏവരിലും സന്തോഷപൂക്കളം തീർക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏😊😊😊
ഒപ്പം ഭഗവാൻ വാമന മൂർത്തിയുടെ തിരുവവതാര ദിവസമായ ഇന്ന് ഏവർക്കും ഭഗവത് സ്മരണയിലൂടെ ധന്യത ഉണ്ടാവട്ടെ 🙏🙏🙏

2 years ago | [YT] | 802

Susmitha Jagadeesan

എല്ലാവർക്കും നമസ്കാരം 🙏

റെക്കോർഡിങ്ങിനും എഡിറ്റിങ്ങിനും ഉള്ള സാഹചര്യം ഇല്ലാത്തതിനാൽ പുതിയ ക്ലാസുകൾ കുറച്ച് വൈകും. ഇപ്പോൾ ചെയ്യുന്നതുപോലെ രാമായണത്തിൽ നിന്നുള്ള ഏതെങ്കിലും പ്രധാന ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ഇടാൻ ശ്രമിക്കാം. 🙏

2 years ago | [YT] | 863