Hello Dear Viewers,

This is Mrs. Usha Mathew with you in my channel ‘SAMANWAYAM’. The word ‘SAMANWAYAM’ means the co-ordination in English. I would like to share you all my passions here with you. And I hope any of my contents will make you smile or think or learn.

Please go through my channel and you will find many interesting contents like, cooking vlogs, literature, health tips, and life style vlog etc. If you are interested in these contents, please do subscribe my channel and watch my videos, like, comment and share.

With tons of Love,
Usha Mathew
സമന്വയം
വരയും, വരിയും, രുചിയും, ചിരിയും, ചിന്തയും ചേരുന്നിടം...



SAMANWAYAM

നമുക്കൊന്ന് കണ്ടാലോ?
Live Today - 8 .30 pm in Our Face book Page samanwayam... (19/10/2024)
അതേയ് വെറും അരമണിക്കൂർ മാത്രം.. ( 8.30 pm to 9 pm 1
അധികം സംസാരിച്ചാൽ ഇപ്പൊഴും ചുമയാണ്.
ഉള്ള സമയത്ത് എല്ലാ പ്രിയപ്പെട്ടവരും ഉണ്ടാവണേ....
ഒത്തിരി നാളായില്ലേ നമ്മൾ ഒന്ന് കണ്ടിട്ട്
Love and Regards
yours
Annamma.

20 hours ago | [YT] | 133

SAMANWAYAM

അതിരുകൾക്കപ്പുറം...
ഒടിച്ചാലും, വളച്ചാലും, ചതച്ചാലും, പിഴിഞ്ഞാലും, മധുരം മാത്രം കിട്ടുന്ന "കരിമ്പ് " പോലെയുള്ള സൗഹൃദം എത്ര പേർക്കുണ്ട്?
ഒന്ന് കമൻ്റ് ചെയ്യാമോ?

1 day ago | [YT] | 236

SAMANWAYAM

ഇലകൾ വേരുകളിലൂടെ
വൃക്ഷത്തിൽ എന്നപോൽ
ഇതൾ വിടർന്ന
ചെമ്പനീർ പൂവിൻ
തേനിലലിഞ്ഞ്
പുനർജനിക്കണം.
എന്നിട്ടോ..?
പറയ്......

4 days ago | [YT] | 247

SAMANWAYAM

അമ്മിക്കല്ലിൽ അരച്ച് വിറകടുപ്പിൽ പാചകം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് എല്ലാവരും പറയും.. പക്ഷെ പ്രത്യേകിച്ചും Non Veg, പായസങ്ങൾ ഒക്കെ അതല്ലേ നല്ലത്?
ചോദ്യം ഇതാണ് ഈ മെത്തേഡും ഗ്യാസിൽ പാചകം ചെയ്യുന്നതും തമ്മിൽ രുചിയിൽ വ്യത്യാസം feel ചെയ്തിട്ടുണ്ടോ?
ഒന്ന് കമൻ്റ് ചെയ്യാമോ?

5 days ago | [YT] | 371

SAMANWAYAM

ആരാ കൂടുതൽ കച്ചറ? ഞാനോ താരുവോ?😀🤩🥳

1 week ago | [YT] | 172

SAMANWAYAM

നമ്മുടെ Anna store പുതിയ ഒരു പാട് Products കൊണ്ട് വിശാലമാക്കി കൊണ്ടിരിക്കുകയാണ്..
Contact:9037316954 whats up only

തൽക്കാലം നമ്മൾ കൊടുക്കുന്നതിൻ്റെ defails താഴെ കൊടുക്കുന്നു ..
1. മയക്കിയ മൺചട്ടികൾ - 40 +Models ഉണ്ട്.. പല വലുപ്പം, കറുപ്പ് ,ചുവപ്പ്
2 . Serving Pots
3. 100 % homemade പശുവിൻ നെയ്യ്
4. ശുദ്ധമായവൻ തേൻ
5 . 100 % ജൈവ സർട്ടിഫിക്കേഷൻ ഉള്ള നവരഅരി
6. farm fresh കുരുമുളക്
7. മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണ
8. മിഷ്യനിൽ ആട്ടിയ വെളിച്ചെണ്ണ

ഓരോന്നിൻ്റെയും വില പറയുക എളുപ്പമല്ല എന്നത് ദയവായി മനസ്സിലാക്കുക.
ആവശ്യമുള്ളവർ മാത്രം താഴെ പറയുന്ന വാട്സപ്പ് നമ്പറിൽ മെസേജ് അയക്കുക ..
only മെസേജ്
ഇന്ത്യയിൽ എല്ലായിടത്തും കൊറിയർ ചെയ്യുന്നതാണ്.
100 % ശുദ്ധമായ വിഭവങ്ങൾ 100 % സത്യസന്ധമായി മാത്രം തരൂ..
നമ്മൾ മായം വിൽക്കാറില്ല ..
പകരം സ്നേഹവും കരുതലും മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു ..
Contact:9037316954 whats up only

1 week ago | [YT] | 176

SAMANWAYAM

സുപ്രഭാതം..
ആശുപത്രിയിൽ നിന്ന് ഇറങ്ങിട്ടോ ...
september 18 ന് വൈറൽ ഫീവർ സുനിയേട്ടൻ കൊണ്ട് തന്നു.. എല്ലാവർക്കും പിടിച്ച് ആശുപത്രിയിലായപ്പൊ എൻ്റെ കാര്യം ഞാൻ വിട്ടു.. അവർക്ക് മാറി.. എനിക്കത് ന്യുമോണിയ ആയി.. 2 ശ്വാസ കോശങ്ങളും 90% infected ആയി.icu വിൽ കുറച്ച് ദിവസം. പിന്നെ ഇതു വരെ ആശുപത്രിയിൽ ..
ഇനി 3 മാസം വിശ്രമം ,മരുന്നുകൾ, ചെക്കപ്പ് ...
ചുരുക്കി പറഞ്ഞാ ജാംബോ ഞാൻ പെട്ട് ...
ഓണത്തിന് ശേഷം ക്യാമറയുടെ മുന്നിൽ നിന്നിട്ടില്ല .. സ്വരം ഇല്ലാതായത് കൊണ്ട് മിണ്ടാനും വയ്യ...
ഇനി എന്ന് video ചെയ്യാൻ കഴിയും എന്നറിയില്ല .. സത്യത്തിൽ അതാണ് എന്നെ relax ആക്കുന്ന മരുന്ന് .. ചാനലിൽ 1200 + videos ഉണ്ട്.. പലരും പലതും കണ്ടിട്ടും ഇല്ല ...
അത് പലതും repost ചെയ്യുകയാണ് ഇപ്പൊ ചെയ്യുന്നത്.
അല്ലങ്കിൽ 6 വർഷമായ എൻ്റെയീ സ്വപ്നം താനെ ഇല്ലാതാകും.. social Media platform ന് അങ്ങനെ ഒരു കുഴപ്പമുണ്ട്.
ഇതുവരെ എൻ്റെ എല്ലാ അവസ്ഥകളിലും കൂടെ നിന്നത് നിങ്ങളുടെ സ്നേഹം, സപ്പോർട്ട്, പ്രാർത്ഥനകൾ, തിരുത്തലകൾ എല്ലാം ആണ്..
എനിക്ക് ഒന്ന് എഴുന്നേൽക്കാൻ ആകും വരെ കൂടെ നിൽക്കില്ലേ?
നിങ്ങളുടെ phone ൽ എൻ്റെ വീഡിയോസ് മിന്നിമായുമ്പോൾ ഒന്ന് കയറി കാണുക .. പറ്റിയാ ഒരു കമൻ്റ് ഇടുക.. ഇഷ്ടായാ ഒറ്റ Click മതി ഒന്ന് share ചെയ്യുക...
ഈ അവസ്ഥയിൽ നമ്മുടെ ചാനലിനെ അത് ഒത്തിരി സപ്പോർട്ട് ചെയ്യും.. തൽക്കാലം അധികം മരം കേറ്റമൊന്നുമില്ലാതെ
എത്രയും പെട്ടന്ന് videos ചെയ്യാൻ കഴിയും എന്ന പ്രതീക്ഷയോടെ
നിങളുടെ സ്വന്തം
അന്നമ്മ ...
( ഫോട്ടോ പഴയത് ആണ് കേട്ടോ.. പുതിയത് എടുക്കാൻ ഒരു മനുഷ്യക്കോലം വരട്ടെ... )

1 week ago | [YT] | 850

SAMANWAYAM

അല്ല ഞാനിവിടെ ഈ ആശുപത്രി ജാലകങ്ങൾക്കിപ്പുറം ഇരുന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കി.. സമയം ഉണ്ടല്ലോ ധാരാളം.
ന്യുമോണിയ കടുത്ത് പോയത് കൊണ്ട് ഇത്ര ദിവസം icu വിൽ ആയിരുന്നു .. ഇപ്പൊ room ൽ
ഇനി എത്ര ദിവസം കിടക്കുക എന്നറിയില്ല ..
അതോണ്ട് മ്മക്ക് ഒരു ഭാഗത്ത് നിന്ന് തുടങ്ങാം..
ഇന്ന് ഞാൻ പുതിയ ആചാരത്തിന് തുടക്കം കുറിച്ച്.. സംഭവം അപ്പൊഴാ മനസ്സിലായത് ഈ ഏർപ്പാട് കുറേ നാളായി ഉണ്ട് ത്രേ...
കൂടെ നിൽക്കാൻ ഒരു ബൈ സ്റ്റാൻഡർ;
അതും ദിവസക്കൂലിക് .
10 ദിവസമായി മ്മടെRBR ഊണും ഉറക്കവും ഇല്ലാതെ കൂടെ.. ഇനി അവന്rest കൊടുത്തില്ലങ്കിൽ ചെക്കൻ കിടപ്പിലാകും.. ഇന്നവനെ വീട്ടിൽ വിട്ടു..
അപ്പൊ പറഞ്ഞ് വന്നത് ഇത്രയും, കഴിഞ്ഞ 25 വർഷമായി ഞാൻ ഊട്ടാത്ത വയറുകളില്ല.. സുഹൃത്തുക്കൾ, ബന്ധുക്കൾ, അപരിചിതർ, അങ്ങനെ എത്രയോ..
ഉറക്കമൊഴിച്ച് കെട്ട് കണക്കിന് പലഹാരമുണ്ടാക്കി ലോകത്തിൻ്റെ നാനാഭാഗത്തേക്കും അന്നമ്മ എത്തിച്ചു..
അതൊക്കെ എൻ്റെ സന്തോഷം..
പക്ഷെ പലരും അവകാശമായി കരുതി...
ഒന്ന് വിളിച്ചാൽ ന്യൂമോണിയ പകർന്ന് പിടിക്കുമോ എന്ന് കരുതിയ പ്രിയപ്പെട്ടവർ ഏറെ..
കൂടെ നിന്നവർ 2 പേർ മാത്രം..
അവർ വന്നാൽ അവരുടെ കാര്യം കട്ടപൊക.. സ്നേഹത്തോടെ നിക്ഷേധിച്ചു...
ഒന്ന് വീണു നോക്കണം നിങ്ങൾ ..
അപ്പൊൾ അറിയാം ആരൊക്കെ കൂടെ ഉണ്ട് എന്ന് ..
45 മത്തെ വയസ്സിൽ തീരുമാനമെടുത്തു ..
എൻ്റെ ഹാർമണിക്ക് ഇനി സുഹൃത്തുക്കൾ വേണ്ട ..
ബന്ധുക്കളും ..
ഇനി വെച്ച് വിളമ്പി സൽക്കരിക്കാൻ ജീവിതം ബാക്കിയില്ല..
കേൾക്കുമ്പോൾ തമാശ തോന്നിയാൽ ചിരിക്കാൻ മറക്കണ്ട.
കാരണം നാളെ നിങ്ങൾക്കും കരയാൻ ഉള്ളതാകും...
എനിക്ക് ഒട്ടും സങ്കടമില്ല എന്നതാണ് സത്യം .
100 % സ്വതന്ത്ര്യമായത് പോലെ ..
എന്നെ ആവശ്യമുള്ളവർക്ക് വേണ്ടി ജീവിച്ച് മടുത്തു ..
ഇനി എനിക്ക് ആവശ്യമുള്ളവർക്ക് വേണ്ടി.. എനിക്ക് വേണ്ടി...
ചുമ്മാ...
നിങ്ങളുടെ
സ്വന്തം
അന്നമ്മ ..

2 weeks ago | [YT] | 941

SAMANWAYAM

കൂയ്... ഇത് ഞാനാണേ ....
ഞാനോ ആര്?
നമ്മുടെ അന്നമ്മ എനിക്ക് പേരിട്ടത് സാമ്പാർ കലം എന്നാണ്.. പക്ഷെ പൊട്ടത്തി പറയാൻ മറന്ന ഒരു കാര്യം ഞാൻ ഞാൻ നിങ്ങളോട് പറയുകയണ്
സാമ്പാർ മാത്രമല്ല, എല്ലാത്തരം കറികളും, മെഴുക്കുപുരട്ടികളും തോരനും ഞാനുണ്ടാക്കും. നല്ല കുഴി ഉള്ളത് കൊണ്ട് ഇറച്ചിക്കറിയും വെക്കാം.
1/2, 1,1 1/2 എന്നീ 3 അളവുകളിൽ ഞാനുണ്ട്. ഒന്നര കിലോ ചട്ടിയിൽ ചോറ് വരെ വെക്കാൻ പറ്റും കേട്ടോ... മയക്കിയ ചട്ടി ആയത് കൊണ്ട് നേരിട്ട് എന്നെ ഉപയോഗിക്കാമേ..
ഇത് കറുപ്പ് ആണെങ്കിലും ഇതിൻ്റെ ചുവപ്പും എൻ്റെ കൈയ്യിൽ ഉണ്ട് ..
വേണ്ടവർ മാത്രം അന്നമ്മയെ വാട്സപ്പിൽ Contact ചെയ്യണേ..
440 മുതൽ ഇതിൻ്റെ വില start ചെയ്യും.. നേരിട്ട് വന്ന് വാങ്ങുകയാണെങ്കിൽ ..
Contact:9037316954 whats up only

2 months ago | [YT] | 173

SAMANWAYAM

സത്യത്തിൽ എൻ്റെ പേര് ചീന ചട്ടി എന്നാണെങ്കിലും പച്ചക്കറികളോ, ഇറച്ചിയോ, തോരനോ, മീൻ വറുക്കാനോ, പപ്പടം കാച്ചാനോ, ചിപ്സ് കൾ ഉണ്ടാക്കാനോ ഞാൻ തന്നെ best..
നേരെ കഴുകി അടുപ്പിലോട്ടോ gas ലോട്ടോ വച്ചാൽ മതി.. കാരണം അന്നമ്മ ഒരു മുഴുവൻ ദിവസം പുളിവിറകിട്ട് കത്തിച്ച് എന്നെ മയക്കിയതാണ്.
പല കെമിക്കലുകൾ ചേർത്ത് ഉണ്ടാക്കുന്ന കാണാൻ മൊഞ്ച് മാത്രം ഉള്ള മിഷ്യൻ ചട്ടി പോലെയല്ല... എന്നെ ഉണ്ടാക്കിയത് വെറും കളിമണ്ണ് കൊണ്ട് .
അപ്പൊ ഇനി നിങ്ങൾക്ക് എന്നെ സ്വന്തമാക്കണമെങ്കിൽ താഴെ' പറയുന്ന നമ്പറിൽ വാട്സപ്പിൽ മെസേജ് അയച്ചാ മതി..
Contact:9037316954 whats up only

2 months ago | [YT] | 132