SAMANWAYAM

അല്ല ഞാനിവിടെ ഈ ആശുപത്രി ജാലകങ്ങൾക്കിപ്പുറം ഇരുന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കി.. സമയം ഉണ്ടല്ലോ ധാരാളം.
ന്യുമോണിയ കടുത്ത് പോയത് കൊണ്ട് ഇത്ര ദിവസം icu വിൽ ആയിരുന്നു .. ഇപ്പൊ room ൽ
ഇനി എത്ര ദിവസം കിടക്കുക എന്നറിയില്ല ..
അതോണ്ട് മ്മക്ക് ഒരു ഭാഗത്ത് നിന്ന് തുടങ്ങാം..
ഇന്ന് ഞാൻ പുതിയ ആചാരത്തിന് തുടക്കം കുറിച്ച്.. സംഭവം അപ്പൊഴാ മനസ്സിലായത് ഈ ഏർപ്പാട് കുറേ നാളായി ഉണ്ട് ത്രേ...
കൂടെ നിൽക്കാൻ ഒരു ബൈ സ്റ്റാൻഡർ;
അതും ദിവസക്കൂലിക് .
10 ദിവസമായി മ്മടെRBR ഊണും ഉറക്കവും ഇല്ലാതെ കൂടെ.. ഇനി അവന്rest കൊടുത്തില്ലങ്കിൽ ചെക്കൻ കിടപ്പിലാകും.. ഇന്നവനെ വീട്ടിൽ വിട്ടു..
അപ്പൊ പറഞ്ഞ് വന്നത് ഇത്രയും, കഴിഞ്ഞ 25 വർഷമായി ഞാൻ ഊട്ടാത്ത വയറുകളില്ല.. സുഹൃത്തുക്കൾ, ബന്ധുക്കൾ, അപരിചിതർ, അങ്ങനെ എത്രയോ..
ഉറക്കമൊഴിച്ച് കെട്ട് കണക്കിന് പലഹാരമുണ്ടാക്കി ലോകത്തിൻ്റെ നാനാഭാഗത്തേക്കും അന്നമ്മ എത്തിച്ചു..
അതൊക്കെ എൻ്റെ സന്തോഷം..
പക്ഷെ പലരും അവകാശമായി കരുതി...
ഒന്ന് വിളിച്ചാൽ ന്യൂമോണിയ പകർന്ന് പിടിക്കുമോ എന്ന് കരുതിയ പ്രിയപ്പെട്ടവർ ഏറെ..
കൂടെ നിന്നവർ 2 പേർ മാത്രം..
അവർ വന്നാൽ അവരുടെ കാര്യം കട്ടപൊക.. സ്നേഹത്തോടെ നിക്ഷേധിച്ചു...
ഒന്ന് വീണു നോക്കണം നിങ്ങൾ ..
അപ്പൊൾ അറിയാം ആരൊക്കെ കൂടെ ഉണ്ട് എന്ന് ..
45 മത്തെ വയസ്സിൽ തീരുമാനമെടുത്തു ..
എൻ്റെ ഹാർമണിക്ക് ഇനി സുഹൃത്തുക്കൾ വേണ്ട ..
ബന്ധുക്കളും ..
ഇനി വെച്ച് വിളമ്പി സൽക്കരിക്കാൻ ജീവിതം ബാക്കിയില്ല..
കേൾക്കുമ്പോൾ തമാശ തോന്നിയാൽ ചിരിക്കാൻ മറക്കണ്ട.
കാരണം നാളെ നിങ്ങൾക്കും കരയാൻ ഉള്ളതാകും...
എനിക്ക് ഒട്ടും സങ്കടമില്ല എന്നതാണ് സത്യം .
100 % സ്വതന്ത്ര്യമായത് പോലെ ..
എന്നെ ആവശ്യമുള്ളവർക്ക് വേണ്ടി ജീവിച്ച് മടുത്തു ..
ഇനി എനിക്ക് ആവശ്യമുള്ളവർക്ക് വേണ്ടി.. എനിക്ക് വേണ്ടി...
ചുമ്മാ...
നിങ്ങളുടെ
സ്വന്തം
അന്നമ്മ ..

2 weeks ago | [YT] | 941