Cineplex Media

"തിയറ്ററിൽ എത്തുന്നതിനു മുൻപെ തുടങ്ങുന്ന ചർച്ചകളാണ് അമൽ നീരദ് ചിത്രങ്ങളുടെ പ്രത്യേകത. ഭീഷ്മപർവം എന്ന ഹിറ്റിനു ശേഷം ബോഗയ്ൻവില്ല എന്ന സസ്പെൻസ് ക്രൈം ത്രില്ലർ എത്തുമ്പോൾ സിനിമയ്ക്കുള്ളിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച കഥാപാത്രങ്ങൾ കൊണ്ട് രണ്ടാം വരവിൽ തകർത്താടുന്ന കു‍ഞ്ചാക്കോ ബോബൻ  ബോഗയ്ൻവില്ലയെപ്പറ്റി സംസാരിക്കുന്നു."


അമൽ നീരദ് മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബോഗയ്ൻവില്ല. കഥയും കഥാപരിസരങ്ങളുമെല്ലാം വിരൽ ചൂണ്ടുന്നത് വ്യത്യസ്തമായ മറ്റൊരു അമൽ നീരദ് ചിത്രത്തെയാണെന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. എന്റെ ഒരുപാടു നാളത്തെ പരിശ്രമത്തിനും പുറകെ നടക്കലുകളുടെയുമെല്ലാം ഫലമായി കിട്ടിയതാണ് ഈ ചിത്രം. ഒരു അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കുക എന്നുള്ള എന്റെ ആഗ്രഹം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. അമൽ എന്നെ രണ്ട് കഥകൾ കാണിച്ച്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇനി ഒരു കഥ കൂടി ബാക്കിയുണ്ട്. 


#Bougainville #kunjackoboban #fahadfasil #jyothirmayi #amalneerad

1 week ago (edited) | [YT] | 31